ചങ്ങനാശേരി: ഭൂരിപക്ഷ സമുദായ അംഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിന്റെ പേരില്‍ വര്‍ഗ്ഗീയത ആരോപിച്ച് മുഖപ്രസംഗമെഴുതി അധാര്‍മ്മിക മാദ്ധ്യമശൈലി സ്വീകരിച്ചാല്‍ തകരുന്ന പ്രസ്ഥാനമല്ല നായര്‍ സര്‍വ്വീസ് സൊസൈറ്റിയും അതിന്റെ നേതാവ് ജി.സുകുമാരന്‍ നായരുമെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും യൂണിയന് പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ പറഞ്ഞു. മാടപ്പള്ളി മേഖലയിലെ വിവിധ കരയോഗങ്ങളില്‍ നടന്ന വിജയദശമി നായര്‍ മഹാസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന് മുന്നോടിയായുള്ള കുടുംബമേളകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: