കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സിവില്‍ പോലീസ് ഉദ്യോഗസ്ഥനും കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയുമായ പ്രശാന്ത്, ട്രാവല്‍ ഏജന്റ് റിയ എന്നിവരാണ് അറസ്റ്റിലായത്.
കൊടുങ്ങല്ലൂരിനടുത്ത് മതിലകത്തെ പോലീസ് സ്റ്റേഷനിലായിരുന്നു പ്രശാന്ത് നേരത്തെ ജോലി ചെയ്തിരുന്നത്. ഈ കാലയളവിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡെപ്യൂട്ടേഷനിലെത്തിയത്. മനുഷ്യക്കടത്ത് സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ലിസി സോജന്‍ എന്ന സ്ത്രീയെ കഴിഞ്ഞമാസം കൊടുങ്ങല്ലൂരിലെ ഒരു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. രേഖകളില്ലാതെ നൂറിലധികം പെണ്‍കുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് കടത്തുകയും പെണ്‍വാണിഭസംഘങ്ങള്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.
നെടുമ്പാശേരി മനുഷ്യകടത്ത് കേസ് സി.ബി.ഐക്ക് കൈമാറാന്‍ നാല് ദിവസം മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേസില്‍ ഉന്നത ഏജന്‍സിയുടെ അന്വേഷണം ആരംഭിക്കാത്തതിന് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐ.യ്‌ക്ക് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: