ആലുവ: കെഎസ്ആര്‍ടിസി ഡ്രൈവറെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊന്നു.
യുസി കോളേജ് മറിയപ്പടി ശ്രീരഞ്ജിനി വീട്ടില്‍ സദാശിവ (54)നെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയത്തുനാട് സ്വദേശി അഷറഫ്, മുപ്പത്തടം സ്വദേശി അന്‍സ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബസ് തട്ടിയതിനെത്തുടര്‍ന്ന് ഇവര്‍ ബസിന് കുറുകെ ബൈക്ക് നിര്‍ത്തി തടഞ്ഞതിനുശേഷം സദാശിവനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. മര്‍ദ്ദനമേറ്റ ഡ്രൈവര്‍ തല്‍ക്ഷണം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 7.45 ഓടെ ആലുവ റെയില്വേസ്റ്റേഷന് മുന്നിലാണ് സംഭവം. ഇതില്‍ പ്രതിഷേധിച്ച് ആലുവ ഡിപ്പോയിലെ ജീവനക്കാര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഇന്ന് രാവിലെ 6 മുതല്‍ ഒരു മണിവരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും.
രഞ്ജിനിയാണ് സദാശിവന്റെ ഭാര്യ. ഏകമകള്‍ സൂര്യഗായത്രി. മൃതദേഹം ആലുവ താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: