രാഷ്ട്രീയ സ്വയംസേവക സംഘം ഒരു പരിധിയും ഒന്നിനും ഏര്‍പ്പെടുത്താത്ത, സഹസ്ര നാമത്തില്‍ പറയുന്ന “സര്വോപാധി വിനിര്‍മുക്ത”മായ ഒരു പ്രസ്ഥാനമാണെന്ന് പറഞ്ഞാല്‍ പലരും നെറ്റി ചുളിച്ചേക്കും. എന്തും ചെയ്യാന്‍ ലൈസന്‍സുളള അനിയന്ത്രിതമായ ഒന്നാണ് അത് എന്നല്ല അതിനര്‍ത്ഥം. സംഘത്തിന് പ്രവര്‍ത്തിക്കാന്‍ ഇന്ന സ്ഥലം വേണമെന്നില്ല. ഹിന്ദുക്കള്‍ താമസിക്കുന്ന ഏതു സ്ഥാനത്തിലും അതിന് പ്രവര്‍ത്തന സാധ്യതയുണ്ട്. അതുകൊണ്ടാണ് ഭൂമുഖത്തെ മിക്ക രാജ്യങ്ങളിലും സംഘപ്രവര്‍ത്തനം നടക്കുന്നത്. ഭാരതത്തിനകത്ത് രാഷ്ട്രീയ സ്വയംസേവക സംഘമെന്നാണ് പേരെങ്കിലും പുറത്ത് പല പേരുകളിലും പ്രവര്‍ത്തിക്കുന്നതായി നമുക്കറിയാം.
ആദ്യത്തെ മദിരാശി പ്രാന്തപ്രചാരകന് ദാദാജി പരമാര്‍ഥ് ഉള്ളില്‍ അഗ്നിയുമായി നടക്കുന്ന ആളായിരുന്നു. മുന്നില്പെട്ടയാള്ക്ക് ആ അഗ്നിയുടെ സ്ഫുലിംഗം പകര്‍ന്നു കൊടുത്തേ അദ്ദേഹം വിടുമായിരുന്നുള്ളൂ. പ്രചാരകന്മാരായി പുറപ്പെടുന്നവരോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ പ്രസിദ്ധങ്ങളായിരുന്നു. അന്നത്തെ മദിരാശി സംസ്ഥാനം ഇന്നത്തെ തമിഴ്നാടും കേരളവും ആന്ധ്രയുടേയും കര്‍ണാടകത്തിന്റെയും ഭാഗങ്ങളും ഉള്‍ക്കൊണ്ടിരുന്നു. ശാഖകള്‍ സംഘടിപ്പിക്കാന്‍ ഈ സ്ഥലത്തേ പോകാവൂ എന്നില്ല. എവിടെ ചെന്നാലും അവിടം സംഘടിപ്പിക്കണം. കള ഥീൗ മൃല ല്േ ് ഒലഹഹ ീൃഴമിശലെ ഒലഹഹ എന്നായിരുന്നു ദാദാജിയുടെ നിര്‍ദ്ദേശം. അതെങ്ങിനെ? എന്നന്വേഷിച്ചാല്‍ കള ്യീൗ സിീം ംവമേ ് റീ, ്യീൗ ാൗെേ സിീം വീം ് റീ. (എന്തു ചെയ്യണമെന്നറിയുമെങ്കില് അതെങ്ങിനെ ചെയ്യണമെന്നുമറിയണം) ദാദാജിയുടെ ആവേശ ദായകമായ ആഹ്വാനങ്ങള്‍ ഉള്‍ക്കൊണ്ടവരാണ് കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ സംഘത്തിന്റെ ശാഖകളെ മുന്നോട്ടുകൊണ്ടുപോയ ആദ്യകാല പ്രചാരകന്മാരും മറ്റ് പ്രമുഖ പ്രവര്‍ത്തകരും. എനിക്ക് അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ ചുരുക്കം അവസരങ്ങളേ ഉണ്ടായുള്ളൂ. അതാകട്ടെ പ്രചാരകനായി അവിടത്തെ സംഘത്തിന്റെ രക്ഷാകര്തൃസ്ഥാനത്തുണ്ടായിരുന്ന ബാരിസ്റ്റര്‍ എന്‍.എന്‍.മേനോന്റെ വസതിയില്‍ അദ്ദേഹം ഒരു മാസം താമസിച്ച അവസരത്തിലായിരുന്നു. അന്നദ്ദേഹം പുതുശ്ശേരിയിലെ അരവിന്ദാശ്രമത്തില്‍ ആധ്യാത്മിക ചിന്തയില്‍ കഴിയുകയായിരുന്നു. റഷ്യന്‍ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന് ഭൂപ്രദിക്ഷണം ചെയ്തതിന്റെ പ്രചോദനത്താല്‍ അദ്ദേഹം എഴുതിയ ഒരു ഇംഗ്ലീഷ് കവിത എന്നെ വായിച്ചു കേള്‍പ്പിച്ചു. വീണ്ടും അദ്ദേഹം പൂജനീയ ഗുരുജിയെ സന്ദര്‍ശിച്ച് സംഘപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവന്നു. സംഘത്തിന്റെ വിജയദശമി മഹോത്സവത്തിന്റെ ഒരു ഭാഗമായി സീമോല്ലംഘനം എന്ന പഥസഞ്ചലനം നടത്താറുണ്ടല്ലൊ. അതിര്‍ത്തികള്‍ കടന്നു പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രതീകമാണത്.
ഇത്രയും എഴുതാനിടയായത് കഴിഞ്ഞയാഴ്ചയില്‍ ഒരു ബന്ധുവിന്റെ മകളുടെ വിവാഹ നിശ്ചയത്തിനിടെ ഉണ്ടായ അനുഭവമാണ്. ബന്ധു ചെറുപ്പത്തില്‍ തൊടുപുഴയിലെ ശാഖയില്‍ പ്രവര്‍ത്തിച്ചു കുറെ കഴിഞ്ഞ് ഭിലായിയില്‍ ജോലി തേടി ചെന്നെത്തി, അവിടേയും സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു കഴിയുന്ന ആളാണ്. ഭിലായിയിലെ ഇരുമ്പുരുക്ക്, കല്‍ക്കരി വ്യവസായങ്ങളില്‍ ആയിരക്കണക്കിന് കേരളീയര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ വ്യവസായ വികസനത്തിന്റെ തേരാളിയായി കരുതപ്പെടേണ്ട എം.കെ.കെ.നായര്‍ ഭിലായി ഉരുക്ക് വ്യവസായത്തിന്റെ നടുനായകമായിരുന്ന കാലത്ത് ഒരു മിനി കേരളം തന്നെ അവിടെ രൂപംകൊണ്ടു. ആ പ്രക്രിയ തുടരുകയും ചെയ്തു. 1950 കളുടെ അവസാനം തന്നെ ധാരാളം സ്വയംസേവകരും അവിടെ എത്തുകയുണ്ടായി.
മുന്‍പറഞ്ഞ വിവാഹനിശ്ചയച്ചടങ്ങിന് എത്തിയ പ്രതിശ്രുത വരന്റെ പിതാവുമായി പരിചയപ്പെട്ടപ്പോഴാണ് അദ്ദേഹം തിരുവല്ലാ ശാഖയുടെ തുടക്കക്കാലത്ത് അവിടെ സ്വയംസേവകനായിരുന്നുവെന്നും വി.രാധാകൃഷ്ണ ഭട്ജി പ്രചാരകനായി അവിടെയുള്ള കാലത്തെപ്പറ്റി, അന്നത്തെ മതില് ഭാഗം ശാഖയെപ്പറ്റി അദ്ദേഹത്തിന് ഏറെ പറയാനുണ്ടായിരുന്നു. ഭട്ജിയുടെ ആവേശകരമായ ഗണഗീതാ പഠനവും പ്രഭാഷണങ്ങളും അന്ന് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഭാസ്കര്‍റാവുജിയുടെ സ്നേഹമസൃണമായ പെരുമാറ്റവും വിമ്മിട്ടത്തോടെയുള്ള മലയാള സംസാരവും ഗോപാലകൃഷ്ണപിള്ള എന്ന അദ്ദേഹം ഓര്‍ക്കുന്നു. അറുപതുകളുടെ തുടക്കത്തില്‍ ഭിലായിയില്‍ കല്‍ക്കരി ഖാനിക്കമ്പനിയില് ജോലി സമ്പാദിച്ച് എത്തിയ അദ്ദേഹത്തിന് സംഘത്തെ മറക്കാനായില്ല.
1965, 66, 67 വര്‍ഷങ്ങളിലായി മൂന്ന് സംഘശിക്ഷാവര്‍ഗുകളും പൂര്‍ത്തിയാക്കിയ ആളെന്നാണ് പരിചയപ്പെട്ടയുടന്‍ പിള്ള പറഞ്ഞത്. പി.പി.മുകുന്ദനും താനൂരിലെ അറുമുഖനും തനിക്കൊപ്പം പരിശീലനത്തിനുണ്ടായിരുന്നത്രേ. ഭിലായിയില്‍ നിന്ന് നാഗ്പൂരില്‍ ശിക്ഷാര്‍ത്ഥിയായി എത്തിയ അദ്ദേഹത്തിന് കേരളത്തില്‍നിന്നുള്ളവരെ കണ്ടപ്പോള്‍ ഉണ്ടായ ത്രില്‍, ആ വാക്കുകളില്‍ പ്രകടമായിരുന്നു. കേരളത്തില്‍നിന്ന് പോയവര്‍ മധ്യപ്രദേശില്‍നിന്നെത്തിയ മലയാളി ശിക്ഷാര്ഥിയെ കണ്ടപ്പോള്‍ അനുഭവിച്ച ത്രില്‍ മാത്രമേ അതിനോട് സമമായിട്ടുണ്ടായിരുന്നുള്ളൂ. 1965 ലെ കാലടി ശിക്ഷാവര്‍ഗില്‍ മുകുന്ദനും അറുമുഖനും ഞാന്‍ ശിക്ഷകനായിരുന്ന ഗണത്തിലായിരുന്നുവെന്ന് അറിഞ്ഞതും അദ്ദേഹത്തിന് കൂടുതല്‍ വിസ്മയമായി. ഗോപാലകൃഷ്ണ പിള്ളയും കുടുംബവും ഭിലായിക്കാരായിക്കഴിഞ്ഞു. ഭാസ്കര്‍റാവുജി കല്യാണാശ്രമത്തിന്റെ ദേശീയ സംഘടനാകാര്യദര്‍ശിയെന്ന നിലയ്ക്ക് അവിടെ ചെന്നപ്പോള്‍ പഴയ തിരുവല്ലാക്കാരനെ പുതുക്കിയ പരിചയവുമായി കണ്ടതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ കല്‍ക്കരി കമ്പനിയുടെ തലപ്പത്തുണ്ടായിരുന്ന ഒരു മുസ്ലിം ഉദ്യോഗസ്ഥന് പകപോക്കാനായി ബംഗാളിലേക്ക് സ്ഥലം മാറ്റിയതും അതിനെതിരെ ബിഎംഎസ് സമരം ചെയ്തു വിജയിച്ചതും അതിന് ബിഎംഎസ് അധ്യക്ഷനായിരുന്ന രാ.വേണുഗോപാല്‍ ചെയ്ത സഹായങ്ങളും ഒത്താശകളും അദ്ദേഹം നന്ദിയും ആഹ്ലാദവും കലര്‍ന്ന സ്വരത്തില്‍ വിവരിച്ചു. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥന് പകപോക്കാന്‍ തുടര്‍ന്നും ശ്രമിച്ചെങ്കിലും അതൊന്നും സംഘടിത തൊഴിലാളി ശക്തിക്ക് മുന്നില്‍ വിലപ്പോയില്ല.
അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് എന്ന നിലക്ക് ഹരിയേട്ടന്റെ പരിപാടിയില്‍ പങ്കെടുത്തതും അനുസ്മരിക്കപ്പെട്ടു. ഹരിയേട്ടനെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പൊക്കമില്ലായ്മയെ കൈ ആംഗ്യം കൊണ്ട് കാണിച്ചു. ആ തലച്ചോറില്‍ ലോകത്തെ സംബന്ധിക്കുന്ന വിജ്ഞാനം മുഴുവന്‍ ശേഖരിച്ചിട്ടുണ്ടത്രെ.
നാല്‍പ്പത്തഞ്ചുവര്‍ഷമായി കേസരി വാരികയുടെ പതിവ് വായനക്കാരനാണ്. ആകൃതിയിലും പ്രകൃതിയിലും അതിന് വന്നുകൊണ്ടിരിക്കുന്ന മേന്മയില് പിള്ളക്ക് വിസ്മയമാണ്. നിശ്ചയം നടന്ന വീട്ടില്‍ ജന്മഭൂമി കണ്ടപ്പോള്‍ അതെങ്ങനെ ഭിലായിയില്‍ ലഭ്യമാക്കാമെന്നായി ആലോചന. ചില മലയാള പത്രങ്ങള്‍ രണ്ടാം ദിവസം അവിടെ കിട്ടുന്നുണ്ടത്രെ.
കേരള സ്വയംസേവകര്‍ എത്തുന്ന സ്ഥലങ്ങളിലെല്ലാം തന്നെ അവിടത്തെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുകയും അതിന്റെ ഭാഗമാവുകയും ചെയ്യുന്നുണ്ട്. പ്രചാരകന്മാരായി സംഘനിര്‍ദ്ദേശമനുസരിച്ച് വിദൂരസംസ്ഥാനങ്ങളിലും ആവശ്യമുളളപ്പോള്‍ വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്നവരുണ്ട്. ഉപജീവനാര്‍ത്ഥം അന്യസംസ്ഥാനങ്ങളിലെത്തിയവരും അവിടത്തെ പരിവാര്‍ പ്രസ്ഥാനങ്ങളിലും സംഘത്തിലും വളരെ സജീവവും ഉന്നതവുമായ ചുമതലകള്‍ വഹിച്ചുവരുന്നു. അതിര്‍ത്തികളില്ലാത്ത സാമ്രാജ്യമാണ് സംഘത്തിന്റെത്.
അത് ആഗോള വ്യാപകമായി വരുമ്പോള്‍, അതില്‍ കണ്ണി ചേരുന്നവര്ക്കുണ്ടാകുന്ന ആത്മവിശ്വാസവും സംതൃപ്തിയും അനുഭവവേദ്യം മാത്രമാണ്. അതിന്റെ ഒരുദാഹരണം കഴിഞ്ഞയാഴ്ച അനുഭവിച്ചു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: