കൊച്ചി: സ്വര്‍ണ വിലയില്‍ ശനിയാഴ്ച നേരിയ ഇടിവ്. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന് വില 20,200 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 2525 രൂപയായാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 24.50 ഡോളര്‍ താഴ്ന്ന് 1387.00 ഡോളറിലെത്തി. വെള്ളിയാഴ്ച ഗ്രാമിന് 320 രൂപ വര്‍ധിച്ച് 20,400ല്‍ എത്തിയിരുന്നു. 24,240 രൂപയാണു പവനു രേഖപ്പെടുത്തിയ റെക്കോഡ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: