ആലപ്പുഴ: ലോകപ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ നാലമ്പല വാതില്‍ കട്ടിളയില്‍ നിലനിര്‍ത്തിയിരിക്കുന്നത് കയര്‍ ഉപയോഗിച്ച്. ഭക്തര്‍ നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുന്ന തെക്കുഭാഗത്തെ വാതിലാണ് വിജാഗിരിയും കൊളുത്തും ദ്രവിച്ചതിനാല്‍ ഇളകിമാറിയത്. ഇതേത്തുടര്‍ന്ന് നിലംപതിക്കാറായ വാതില്‍ ജീവനക്കാര്‍ കയര്‍ ഉപയോഗിച്ച് കട്ടിളയുമായി കെട്ടി സംരക്ഷിക്കുകയായിരുന്നു. പ്രതിമാസം ലക്ഷങ്ങള്‍ വരുമാനമുള്ള മഹാക്ഷേത്രത്തിനാണ് ഈ ദുര്‍ഗതി.
ഏറെ നാളുകളായി വാതില്‍ നിലം പതിക്കാറായിട്ടും അധികൃതര്‍ അവഗണിച്ചതാണ് ഒടുവില്‍ കയര്‍ ഉപയോഗിച്ച് കെട്ടി സംരക്ഷിക്കേണ്ട ദുരവസ്ഥയിലെത്തിയത്. സംഭവം വിവാദമായ സാഹചര്യത്തില്‍ ക്ഷേത്രം അധികൃതര്‍ കയര്‍ അഴിച്ചുമാറ്റുകയും വാതില്‍ തകരാറിലായ വിവരം ദേവസ്വം മരാമത്ത് വിഭാഗത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം അഷ്ടബന്ധ കലശം അടക്കമുള്ള പ്രധാന ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് ക്ഷേത്രത്തോടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അവഗണന തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: