കൊച്ചി: വൈപ്പിന്‍ ബ്ലോക്കില്‍ നീര്‍ത്തട പരിപാലന പരിപാടിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങളായ എന്‍ട്രി പോയിന്റ് പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മുപ്പതിനകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം. നീര്‍ത്തടം പദ്ധതിയുടെ ജില്ല പ്രൊജക്റ്റ് മാനേജര്‍ എന്‍.വിനോദിനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള നീര്ത്തടങ്ങളില് പദ്ധതിയുടെ ഗുണഭോക്താക്കളായുള്ള പരിസരവാസികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് എന്ട്രിപോയിന്റ് ആക്റ്റിവിറ്റി. വിവിധ പഞ്ചായത്തുകളിലായി ബ്ലോക്കിലെ ആറ് നീര്‍ത്തടങ്ങളിലായി ഒന്‍പത് എന്‍ട്രി പോയിന്റ് പ്രവര്‍ത്തനങ്ങളാണുള്ളത്. ഇവയില്‍ ചെറിയ ബന്തര്‍ കനാലിന്റെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. തുണ്ടിപ്പറമ്പ് പാടശേഖരത്തില്‍ പെട്ടിയും പറയും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും അവസാനഘട്ടത്തിലാണ്.
എടവനക്കാട് സൈഡ് പ്രൊട്ടക്ഷന്‍, കുഴുപ്പിള്ളി വനവത്ക്കരണം, നായരമ്പലം സ്ലൂയിസ് നിര്‍മ്മാണം, ഏഴിക്കര ഗ്രാമപഞ്ചായത്തില്‍ ഡ്രെയിനേജ്, എന്നിവയാണ് പണി പൂര്‍ത്തിയാക്കാനുള്ളത്. ഈ ജോലികളുടെ എസ്റ്റിമേറ്റ് എടുത്ത് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പ്രോജക്ട് മാനേജര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റൊരു എന്ട്രിപോയിന്റ് ആക്ടിവിറ്റിയായ പള്ളിക്കരയിലെ വസ്തേരി തോടിന്റെ കള്‍വെര്‍ട്ടിന്റെ നിര്‍മ്മാണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.
എന്‍ട്രി പോയിന്റ് പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 30നകം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചു. നീര്‍ത്തട പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് കാലതാമസം ഒഴിവാക്കാന്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് നീര്‍ത്തടം പദ്ധതിയുടെ ജില്ല പ്രൊജക്റ്റ് മാനേജര്‍ പറഞ്ഞു. പരിസ്ഥിതിയുടെ സംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം നല്കുന്ന നീര്‍ത്തട പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ഗുണകരമായ നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അവ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അവര്‍ അറിയിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സൗജത്ത് അബ്ദുള്‍ ജബ്ബാര്‍, വൈസ് പ്രസിഡന്റ് സി.ഡി.ദേശികന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീരഞ്ജിനി വിശ്വനാഥന്, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് റ്റി.ജി.വിജയന്, മെമ്പര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: