അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതിവിഭാഗങ്ങളുടെവിവിധ വികസനങ്ങള്ക്കായികഴിഞ്ഞവര്ഷം 3.45 കോടിരൂപ ചിലവഴിച്ചു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിലുമായി 3131 പട്ടികജാതികുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ബ്ലോക്കില്‍ 170 പട്ടികജാതിസങ്കേതങ്ങള് ഉണ്ട്. ഒറ്റപ്പെട്ട വീടുകളിലുംസങ്കേതങ്ങളിലുമായി 15,000 പട്ടികജാതിവിഭാഗക്കാര്ഇവിടെവസിക്കുന്നു. പട്ടികജാതിവിഭാഗക്കാരുടെവികസനം ലക്ഷ്യമാക്കി ഭൂരഹിത, ഭവന രഹിത പദ്ധതി, ഭവന നിര്‍മ്മാണ ധനസഹായം, വിവാഹ ധനസഹായം, ചികിത്സാസഹായം, മിശ്രവിവാഹ ധനസഹായം, സ്വയംതൊഴില്‍ പദ്ധതി, പാരലല്കോളേജ്വിദ്യാഭ്യാസ ധനസഹായം, പ്രോത്സാഹന സമ്മാന പദ്ധതി തുടങ്ങിയവയാണ്ബ്ലോക്കില്യാഥാര്ത്ഥ്യമാക്കിയത്.
ഭൂരഹിത, ഭവന രഹിത പദ്ധതിക്കാണ്കഴിഞ്ഞ സാമ്പത്തികവര്‍ഷംഏറ്റവുംകൂടുതല്‍ പണംചിലവഴിച്ചത്. വീടുവയ്ക്കാന്‍ സ്വന്തമായിസ്ഥലമില്ലാത്ത പട്ടികജാതിവിഭാഗക്കാര്ക്ക്വീടുവയ്ക്കുന്നതിന് മൂന്ന്സെന്റില്കുറയാത്ത ഭുമി വാങ്ങുന്നതിനുള്ള സഹയമാണ്ഇത്. പദ്ധതിയിലൂടെ അര്‍ഹരായ 131 പേര്‍ക്ക് 1,50,000 രൂപ വീതം ധനസഹായംലഭ്യമാക്കി. ഇതിനായി 1,96,50,000 രൂപ ചിലവഴിച്ചു.
മറ്റൊരു പ്രധാന പദ്ധതിയായ ഭവന നിര്‍മ്മാണ ധനസഹായ പദ്ധതിയിലൂടെ 91,00,000 രൂപയാണ്ഗുണഭോക്താക്കളില്എത്തിച്ചത്. ഒരുഗുണഭോക്താവിന് രണ്ട് ലക്ഷംരൂപ വീതമാണ് നല്‍കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക്ഘട്ടംഘട്ടമായാണ് ധനസഹായംലഭ്യമാക്കുന്നത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലൂടെഅഞ്ച്വര്ഷംകൊണ്ട് പട്ടികജാതിവിഭാഗക്കാര്‍ക്ക് മാത്രമായി 400 ഭവനങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു. ഇവയില്ചിലവീടുകള് മാത്രംഗുണേഭേക്താക്കള്ക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. ഇന്ദിരആവാസ്സൗജന്യ ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ 135 ഭവനങ്ങള്‍ നല്കുവാനുള്ള പ്രോജക്ട് പൂര്‍ത്തിയാക്കികഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.
പട്ടികജാതിവിഭാഗക്കാര്‍ക്ക് സെപ്റ്റിക് ടാങ്കോടുകൂടിയകക്കൂസ് നിര്‍മ്മാണത്തിന് 31,97,500 രൂപ ചിലവഴിച്ചു. പട്ടികവിഭാഗക്കാരുടെയിടയില്കൂടുതല് ശുചിത്വ അവബോധം വളര്‍ത്തുന്നതിനും പദ്ധതിയിലൂടെ കഴിഞ്ഞു. വിവാഹ ധനസഹായമായി 4,80,000 രൂപയും മിശ്രവിവാഹ ധനസഹായമായി 2,00,000 രൂപയും പ്രോത്സാഹന സമ്മാനത്തിനായ് 1,22,250 രൂപ ചിലവഴിച്ചു. 131 വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം സമ്മാനം നല്കി.
അയ്യന്‍കാളി ടാലന്റ്സ്കോളര്ഷിപ്പിനായി 1,06,500 രൂപയും വിഷന്‍ 2013 പദ്ധതിക്കായി 20,000 രൂപയും പാരലല്കോളേജ്വിദ്യാഭ്യാസത്തിനായി 2,60,793 രൂപയുംലമ്പ്സം ഗ്രാന്റിനായി 14,08,025 രൂപയുംമലയാറ്റൂരില് പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക്ഖോസ്റ്റലിനായി 2,63,447 രൂപയുംചിലവഴിച്ചതായി അധികൃതര്‍ അറിയിച്ചു.
കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച്വിവിധ പ്രദേശങ്ങളില്സ്ഥിതിചെയ്യുന്ന കോളനികളുടെറോഡ് നിര്‍മ്മാണം, പൊതുശ്മശാന നിര്‍മ്മാണം-നവീകരണം, ശ്മശാനത്തിന്റെചൂള നിര്‍മ്മാണം, ഓപ്പണ്‍ ഹാള്‍ നിര്‍മ്മണം എന്നിവയും പൂര്‍ത്തികരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസമേഖലയില്‍ വന്‍ ഉയര്‍ച്ച പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞെങ്കിലുംസ്വയംതൊഴില്മേഖലയില് പട്ടികജാതിവിഭാഗക്കാര്ക്ക്വേണ്ടത്ര ഉയര്‍ച്ച ഇല്ലാത്തത് ഇന്നുംബ്ലോക്കിന്റെ പോരായ്മയായി അവശേഷിക്കുന്നു. സേവന മേഖലകളില്‍ ഭവന രഹിതരും ഭുരഹിതരുമായ ധരാളംകുടുംബങ്ങള് ഇപ്പോഴുംബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ അധിവസിക്കുന്നുണ്ടെന്നാണ് കണക്ക്.
12-ാം പഞ്ചവത്സര പദ്ധതിയില്‍ മുഴുവന്‍ ഭവന രഹിതര്‍ക്കും ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിനും ഭൂരഹിതര്‍ക്ക് പട്ടികജാതിവികസന വകുപ്പ്മുഖാന്തിരം ഭൂമിലഭ്യമാക്കുന്നതിനുമാണ്ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: