കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ജില്ലയിലെ ഏറ്റവും വലിയ മഴവെള്ള സംഭരണി വറ്റിവരണ്ടു. ൨൦൦൪ ഫെബ്രുവരി ൨൮ന് ഉദ്ഘാടനം ചെയ്യപ്പെട്ട ജലസംഭരണി ആദ്യമായിട്ടാണ് വറ്റുന്നത്. ഇ.പത്മാവതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കെ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം ൪.൨൫ ലക്ഷം രൂപ ചിലവഴിച്ചാണ് മഴവെള്ള സംഭരണി നിര്‍മ്മിച്ചത്. ൪.൨൫ ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള ജലസംഭരണിയാണ് വെള്ളമില്ലാതെ വറ്റിയത്. ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ നിന്നും ശേഖരിക്കപ്പെടുന്ന മഴവെള്ളമാണ് ഇതില്‍ സൂക്ഷിക്കുന്നത്. മഴയുടെ ലഭ്യത കുറഞ്ഞതും ജലത്തിണ്റ്റെ ആവശ്യം കൂടിയതുമാണ് വറ്റാന്‍ കാരണമായി പറയുന്നത്. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ എഞ്ചിനിയര്‍ ഡിവിഷന് ഓഫീസ്, സാക്ഷരത മിഷന്, ദാരിദ്യ്രലഘൂകരണ വിഭാഗം, യുവജന ക്ഷേമബോര്‍ഡ്, എന്‍ആര്‍ഇജി ഓംബുഡ്സ്മാന് ഓഫീസ് തുടങ്ങിയ ഓഫീസുകളിലായി നൂറിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം ൧൦,൦൦൦ ലിറ്റര്‍ വെള്ളം വേണ്ടി വരുന്നു. ജലസംഭരണി വറ്റിയത് ജില്ലാ പഞ്ചായത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഡിപിസിയുടെ പുതിയ കെട്ടിടത്തിണ്റ്റെ പണി പൂര്‍ത്തിയാകുന്നതോടെ അതില്‍ നിന്നും മഴവെള്ളം സംഭരിക്കാന്‍ സാധിക്കും. മരങ്ങള്‍ വളര്‍ന്നതിനാല്‍ മഴവെള്ള സംഭരണിക്ക് ചുറ്റുപാടും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇനി പുതുക്കി പണിത് മാത്രമേ മഴവെള്ളം സംഭരിക്കാന്‍ കഴിയുകയുള്ളുവെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നു. അതിനുള്ള പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: