എറണാകുളം: കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് കണ്വെന്ഷന് സെന്റര്‍ പദ്ധതിയില്‍ നിന്നു പിന്മാറുന്നതായി വ്യവസായി എംഎ യൂസഫലി പറഞ്ഞു.
കേരളത്തിലെ പദ്ധതി വിവാദമായ സ്ഥിതിയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്തു ഈ പദ്ധതി നടപ്പാക്കുമെന്നും ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യൂസഫലി അറിയിച്ചു.
ഇടപ്പള്ളി ലുലു മാളിനെതിരേ സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം വേദനാജനകമാണെന്നും യൂസഫലി പറഞ്ഞു. പതിനായിരകണക്കിന് ആളുകള്‍ക്ക് ജോലി നല്കാന് കഴിയുന്ന പ്രോജക്റ്റായിരുന്നുവിതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കയ്യേറ്റക്കാരനല്ല, തന്നെ കൈയേറ്റക്കാരനെന്നു വിളിച്ചതില്‍ ദുഃഖമുണ്ട്. ലുലു മാളിന് ആവശ്യമായ എല്ലാ അനുമതിയും നല്‍കിയത് ഇടതു സര്‍ക്കാരാണ്. ഇതേ കാലയളവിലാണു മാളിന്റെ നിര്‍മാണം തുടങ്ങിയതും.
മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു മാസങ്ങള്‍ കഴിഞ്ഞ ശേഷം സിപിഎം നേതാക്കള്‍ ഇത്തരം പ്രസ്താവന നടത്തിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും യൂസഫലി. കണ്വെഷന് സെന്റര്‍ പദ്ധതിയ്ക്കായി 80 കോടി രൂപ ചിലവാക്കിയെന്നും കാശ് പോയാലും സാരമില്ല. പേരുദോഷം കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും യൂസഫലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: