കോട്ടയം: കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത് തന്റെ മകളെ എംജി പ്രോ വൈസ് ചാന്സിലറാക്കാത്തതുകൊണ്ടാണെന്ന ആലപ്പുഴ ഡിസിസിയുടെ പ്രമേയം അപകീര്‍ത്തികരമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
ആലപ്പുഴ ഡിസിസി സമുദായ നേതാക്കള്‍ക്കെതിരെ ഇറക്കിയ പ്രമേയത്തിനെതിരെയാണ് സുകുമാരന്‍ നായര്‍ ആഞ്ഞടിച്ചത്. മകളെ എംജി പിവിസി ആക്കണമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് തീരുമാനിച്ചത്.
അതുകൊണ്ട് തന്നെ മകളെ പിവിസിയാക്കാന് താന്‍ ശ്രമിച്ചുവെന്ന് വാദം തെറ്റാണ്. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് നിയമനടപടികളുമായി മൂന്നോട്ട് പോകുമെന്നും ചെന്നിത്തലയ്ക്ക് ഈ കാര്യത്തെ കുറിച്ച് നാന്നായി അറിയാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതിനിടെ സമുദായ നേതാക്കള്‍ക്കെതിരെ പ്രമേയം പിന്‍വലിച്ചില്ലെങ്കില്‍ യുഡിഎഫിന് ദോഷം ചെയ്യുമെന്ന് ആര് ബാലക്ൃഷ്്ണ പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: