ആലുവ: തിരക്കേറിയ സ്ഥലങ്ങളില്‍നിന്നും മോഷണം നടത്തിയതിന് ആലുവ കുട്ടമശ്ശേരി കരയില്‍ സമീറ മന്‍സിലില്‍ മുഹമ്മദ് മകന് അഷ്റഫിനെ ആലുവ പോലീസ് പിടികൂടി. ഇന്നലെ രാവിലെ ആലുവ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് മുന്‍വശം ബസ്സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന യാത്രക്കാരന്റെ പണമടങ്ങിയ പേഴ്സും തുടര്‍ന്ന് വൈകിട്ട് ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നിരുന്ന ഒരു ഹിന്ദിക്കാരന്റെ പോക്കറ്റില്‍നിന്ന് മൊബെയില്‍ഫോണും മോഷ്ടിച്ചതായുള്ള പരാതിയെത്തുടര്‍ന്ന് ആലുവ എസ്ഐ പി.എ.ഫൈസലും സംഘവും നടത്തിയ തെരച്ചിലിലാണ് ഇയാളെ ആലുവ കെഎസ്ആര്‍ടിസി ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മറ്റൊരു മൊബെയിലിനെക്കുറിച്ച് ചോദ്യം ചെയ്തതില്‍ ഇയാള്‍ കഴിഞ്ഞദിവസം കോട്ടയം ബേക്കറി ജംഗ്ഷനില്‍നിന്നും ഒരാളുടെ പോക്കറ്റില്നിന്നും മോഷ്ടിച്ചതാണെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: