കോഴിക്കോട്: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജിന് സമീപത്ത് നിന്ന് തന്നെയുള്ള കെ. എം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്.
ഭക്ഷണം കഴിച്ച് കല്യാണി, കുമാരന്, ചന്ദ്രന് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഹോട്ടലില്‍ നടത്തിയ തിരച്ചിലില്‍ രാവിലത്തെ ഭക്ഷണത്തില്‍ എട്ടുകാലിയെ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: