ഇരിങ്ങാലക്കുട: അമ്മയുടെ പ്രസിഡണ്ടായ ഇന്നസെന്റ് മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യും. ഇരിങ്ങാലക്കുട മേഖല സമ്പൂര്‍ണ അവയവദാന സന്ദേശയാത്രയുടെ രണ്ടാം ദിവസം ഇന്നസെന്റ് തന്റെ അവയവദാന സമ്മതപത്രം നല്കി കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്.
ഇന്നസെന്റിന്റെ വസതിയായ പാര്‍പ്പിടത്തില്‍ വച്ചു നടന്ന ഉദ്ഘാടന ചടങ്ങില്‍ അമ്മയിലെ കലാകാരന്മാരെ കൂടി അവയവദാന യജ്ഞത്തില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവീസ് ചിറമ്മല്‍, ഫാ. സെബാസ്റ്റ്യന്‍ അമ്പൂക്കന്, ജോസ് ജെ. ചിറ്റിലപ്പിള്ളി, പി.ആര്. സ്റ്റാന്‍ലി, എം.എന്‍. തമ്പാന്, എ.സി. സുരേഷ്, കെ.പി. ടെല്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂമംഗലം സന്ദേശം യാത്ര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലിയും കാട്ടൂര്‍ ആശുപത്രി പരിസരത്ത് വച്ചു പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, കാറളം താണിശ്ശേരി ഐനിക്കാട് എസ്എന്‍ഡിപി ഹാളില്‍ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജെ.കെ. ഓമനയും ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: