കൊച്ചി: കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് ആരുടെ മുന്നിലും പോയിട്ടില്ലെന്ന് കെ സുധാകരന് എം പി പറഞ്ഞു.
ഭരണ നേതൃത്വം മാറണമെന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഐ ഗ്രൂപ്പിന് വേണ്ടി അദ്ദേഹം അറിയിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെ മാറ്റി ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു.
ഇത്തരം വാര്‍ത്തകര്‍ സത്യവിരുദ്ധമാണെന്നും സുധാകരന് വ്യക്തമാക്കി. നേതാക്കന്മാര് ഇക്കാര്യത്തില്‍ പരസ്പരം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാകാം എന്നാല്‍ ഈ ചര്‍ച്ചകള്‍ ആധികാരികമായിരുന്നില്ല.
തന്നെ മന്ത്രിയാക്കണമെന്ന് കെപിസിസി പ്രസിഡന്റ് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഹസനും കൂട്ടരും വന്ന് സംസാരിച്ചപ്പോള്‍ അത് മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനം ഐ ഗ്രൂപ്പ് ആഗ്രഹിച്ചിട്ടില്ല.
ഐ വിഭാഗത്തെ സംബന്ധിച്ച് നേതൃമാറ്റം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ല. ഒരിക്കലും, ഒരിടത്തും ഒരു സമയത്തും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല. എല്ലാം മാധ്യമങ്ങളാണ് നിശ്ചയിച്ചത്. ഒന്നും തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും കെ. സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: