പാലക്കാട്: അട്ടപ്പാടിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാസംഘം ക്യാമ്പ് ചെയ്ത് അവിടത്തെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി എകോപിപ്പിക്കണമെന്ന് ജനതാദള്‍ (എസ്) ദേശീയ ജനറല്‍ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആഴ്ചയിലൊരിക്കല്‍ അട്ടപ്പാടി പ്രശ്നം മാത്രം ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിസഭ യോഗം കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതിവേഗം ബഹുദൂരം എന്ന മുദ്രവാക്യവുമായി ഭരണം തുടങ്ങിയ മുഖ്യമന്ത്രി ഇത്രയും ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടിയിലെ ഊരുകള്‍ സന്ദര്‍ശിക്കാത്തത് ഖേദകരമാണ്. മുഖ്യമന്ത്രിയുടെ ഏകോപനത്തിന്റെ പോരായ്മയാണ് പ്രശ്നങ്ങള്‍ ഗുരുതരമാകാന്‍ കാരണമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഏകോപനത്തിന് വേണ്ടി സര്‍ക്കാര്‍ എന്ത് നടപടിയാണ് കൈക്കൊണ്ടിരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അട്ടപ്പാടിയിലെ ഇന്നത്തെ പ്രശ്നം ഐഎഎസ് പദവിയിലുള്ള നോഡല്‍ ഓഫീസറെ നിയമിച്ചത് കൊണ്ട് കാര്യമില്ല.
ജനതാദള്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് പ്രദീപ് കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ കെ പി ശ്രീധരന്, സംസ്ഥാന കമ്മിറ്റിയംഗം ജോണ്‍ മരങ്ങോലി, ജബ്ബാര്‍ അലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: