അങ്കമാലി: റെയില്‍വേ പാളം മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിനിടിച്ച് പെണ്‍കുട്ടി മരിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജ് ബിരുദ വിദ്യാര്‍ഥിനി ലൈസിയാണ് മരിച്ചത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
വിദ്യാര്‍ഥിനികള്‍ അങ്കമാലി ഡി പോള്‍ കോളജില്‍ എത്തിയതായിരുന്നു. ഇവരില്‍ 11 വിദ്യാര്‍ഥികള്‍ ഒരുമിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. അങ്കമാലി ടെല്‍ക്ക് ഭാഗത്തുള്ള റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുമ്പോഴിയിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: