തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ ഗ്രാമീണ മേഖലകളിലെ അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പലിശയ്ക്ക് പണം കൊടുക്കുന്ന വീടുകളിലും പോലീസ് പരിശോധന നടത്തുകയാണ്. ഓപ്പറേഷന് കുബേര എന്ന പേരിലാണ് റെയ്ഡ്.
റെയ്ഡില്‍ ലക്ഷങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. നിരവധി പേര് പിടിയിലായി. ഒപ്പിട്ട ചെക്കുകള്‍, പ്രമാണങ്ങള്‍, മുദ്രപ്പത്രങ്ങള്‍ തുടങ്ങി നിരവധി രേഖകളും കണ്ടെടുത്തു. റൂറല്‍ എസ്.പി. കെ.ജി. തോമസ് കുട്ടിയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവിഷനുകളിലാണ് മാഫിയകളെ പിടികൂടുന്നത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. വൈ.ആര്.റസ്റ്റത്തിന്റെ നേതൃത്വത്തില്‍ എട്ട് പോലീസ് സ്റ്റേഷന് പരിധിയിലും, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രതാപന്റെ നേതൃത്വത്തില്‍ 14 പോലീസ് സ്റ്റേഷന് പരിധിയിലും, നെടുമങ്ങാട് ഡിവൈ.എസ്.പി. എം. ഇക്ബാലിന്റെ നേതൃത്വത്തില്‍ 11 പോലീസ് സ്റ്റേഷന് പരിധിയിലുമാണ് പരിശോധന തുടരുന്നത്.
ഓരോ പോലീസ് സ്റ്റേഷനിലും സി.ഐ, എസ്.ഐ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നേരത്തേ തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചാണ് പരിശോധന. കഴിഞ്ഞ ദിവസവും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ പോലീസ് റെയഡ് നടത്തിയിരുന്നു. കോഴിക്കോടിന്റെ ഗ്രാമ പ്രദേശങ്ങളില്‍ ഓപ്പറേഷന് ഒക്ടോപസ് എന്ന പേരിലാണ് റെയ്ഡ് നടന്നത്. വടകര റൂറല്‍ എസ്പി സി.കെ. രാജ്മോഹന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അഞ്ചു ലക്ഷം രൂപയും ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും ആധാരങ്ങളും പിടിച്ചെടുത്തു.
തിരുവനന്തപുരത്ത് അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 15 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തിരുന്നു. റെയ്ഡിനെ തുടര്‍ന്ന് പുത്തന്‍പാലം രാജേഷും ഗുണ്ടുകാട് സാബുവും കസ്റ്റഡിയിലായി. ഓപ്പറേഷന് ബ്ലേഡ് എന്ന പേരിലാണ് തിരുവനന്തപുരത്ത് റെയ്ഡ് നടത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: