സംസാരിക്കേണ്ടപ്പോള്‍ സമയമനുസരിച്ചും സന്ദര്‍ഭമനുസരിച്ചും സംസാരിക്കുക. വിനയത്തോടെ സംസാരിക്കണം. മറ്റുള്ളവരെ മുറിപ്പെടുത്താത്തവിധം വേണം സംസാരിക്കാന്‍. ക്രൂരമായ പദങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുത്. മാത്രമല്ല, ആരെയെങ്കിലും സന്തോഷിപ്പിക്കാനായി സത്യമല്ലാത്തതൊന്നും പറയരുത്. ആര് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അക്ഷരത്തിലും തത്ത്വത്തിലും സത്യം മുറുകെ പിടിക്കണം. ദൃഢവിശ്വാസത്തോടെ വേണം സംസാരിക്കാന്‍. എങ്കില്‍ മാത്രമേ സമൂഹത്തില്‍ നിങ്ങള്‍ ബഹുമാനിതനാകൂ.
വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതുവേ മാനവരാശിയുടെയും ബഹുമാനം ഉയര്‍ത്തിപ്പിടിക്കുക, ഇതിന്റെയെല്ലാം അടിസ്ഥാനം സംഭാഷണമാണ്. നിങ്ങളുടെ ജീവശ്വാസമായി സംഭാഷണത്തെ കരുതൂ.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: