കോഴിക്കോട്: കോഴിക്കോട് ഗ്രാമീണ മേഖലകളില്‍ അനധികൃത പണമിടപാടുകാരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. പയ്യോളി, അത്തോളി, കൊയിലാണ്ടി, താമരശ്ശേരി എന്നിങ്ങനെ പതിനേഴ് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. റൂറല്‍ എസ്.പി സി.കെ. രാജ്മോഹന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡുകള്‍ നടന്നത്.
ഓപ്പറേഷന് ഒക്ടോപസ് എന്നാണ് പരിശോധനക്ക് പേരിട്ടിരിക്കുന്നത്. 17 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ ഗുണ്ടാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാവുകയും പണവും രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: