കൊച്ചി: സ്വര്‍ണ വില വീണ്ടു ഇടിഞ്ഞു. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 19,520 ആയി. തുടര്‍ച്ചയായി ഇതു അഞ്ചാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഗ്രാമില്‍ 20 രുപയാണ് കുറവുണ്ടായിരിക്കുന്നത്.
അക്ഷയ തൃതിയയ്ക്കു ശേഷം സ്വര്‍ണ വില കുറഞ്ഞു തുടങ്ങിയിരുന്നു.കഴിഞ്ഞ ഞായറാഴ്ച്ച പവന് 20,480 ആയിരുന്ന സ്വര്‍ണവില ശനിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ 19,680 രൂപയിലെത്തിയിരുന്നു.
ഡോളറിന്റെ മൂല്യവര്‍ധന, നിക്ഷേപകരുടെ വിശ്വാസക്കുറവ്, വീണ്ടും വില കുറഞ്ഞേക്കുമെന്ന ആശങ്ക, ഓഹരി വിപണിയുടെ മുന്നേറ്റം എന്നിവയാണ് സ്വര്ണവിലയിടിവിനു കാരണം.
വിലയിടിഞ്ഞേക്കുമെന്ന ആശങ്കയില്‍ ചൈനയിലെയും ഇന്ത്യയിലേയും വ്യാപാരികള്‍ വിപണിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ വിവാഹ സീസണ് അവസാനിക്കാറായതോടെ ചെറുകിട വ്യാപാരികള്‍ വ്യാപാരത്തില്‍ നിന്നും പിന്വലിഞ്ഞത്് ഡിമാന്‍ഡ് കുറയാനിടയായി.
ഇതും വിലതകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഡോളറിന്റെ മൂല്യവര്‍ധനയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. ഡോളറിന്റെ 34 മാസത്തെ ഉയര്‍ന്ന നിരക്കാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: