മാനന്തവാടി: മന്ത്രിയുമായി ഉണ്ടാക്കിയ കരാറുകള്‍ പാലിക്കാത്തതിനെതുടര്‍ന്ന് കേരളാ ആദിവാസി സംഘം രണ്ടാംഘട്ട ഭൂസമരത്തിന് തുടക്കമിട്ടു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തലപ്പുഴ ഇടിക്കരയിലെ അവകാശഭൂമിയില്‍ കുടില്‍കെട്ടി ഇടിക്കരയിലെ നിക്ഷിപ്ത വനഭൂമി കയ്യേറിയത്.
കഴിഞ്ഞ മെയ്മാസത്തില്‍ ജില്ലയിലെ ഒണ്ടയങ്ങാടി, തൃശ്ശിലേരി മൊട്ട, തലപ്പുഴ കമ്പിപാലത്തിന് സമീപത്തെ നിക്ഷിപ്തവനഭൂമിയും കരിമ്പില്‍ പെരണശ്ശേരി, പാതിരിമന്ദം, ചുരുളി, കുനിയിമ്മല്‍ എന്നിവിടങ്ങളിലെ ഭൂമിയും കയ്യേറിയിരുന്നു. അന്ന് പട്ടിക വര്ഗയുവജനക്ഷേമ വകുപ്പ് മന്ത്രി ഏപ്രില്‍ 31നകം മുഴുവന്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സമയം കഴിഞ്ഞിട്ടും നടപടികള്‍ ഉണ്ടാകാത്തതിനെതുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ മന്ത്രിയുടെ പഞ്ചായത്തില്‍പ്പെട്ട സ്ഥലത്തുതന്നെയാണ് ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ അവകാശഭൂമി കയ്യേറിയത്.
എഴുപതോളം കുടുംബങ്ങളാണ് ഭൂമി കയ്യേറി അവകാശം സ്ഥാപിച്ചത്. കേരളാ ആദിവാസി സംഘം നേതാക്കള്‍ സമരത്തിന് നേതൃത്വം നല്കി.
കേരളാ ആദിവാസി സംഘം ജില്ലാ സെക്രട്ടറി പി.ആര്.വിജയന്, ബിജെപി മാനന്തവാടി നിയോജകമണ്ഡലം കണ്‍വീനര്‍ സജിശങ്കര്‍, പാലേരി രാമന്, വി.നാരായണന്, ഓമന ഗോപിനാഥ്, രവി വാളയോട്ടില്, പ്രകാശന് കണ്ടത്തില്‍, കെ.സുബ്രഹ്മണ്യന്, ശശി തലപ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വനഭൂമിയില്‍ അവകാശം സ്ഥാപിച്ചത്. സമരം വിവിധ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ച് വരുംദിവസങ്ങളില്‍ അവകാശം സ്ഥാപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: