കോഴിക്കോട്: ഹൈക്കമാന്റ് പറഞ്ഞാല്‍ കെപിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു. ഹൈക്കമാന്റിന്റെ തീരുമാനം അതാണെങ്കില്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അതനുസരിക്കുകയാണ് തന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുല്ലപ്പള്ളി.
അതേസമയം ടി.പി വധക്കേസിലെ സത്യം എത്ര ശ്രമിച്ചാലും മൂടിവയ്ക്കാന്‍ കഴിയില്ലെന്നും തനിക്കെതിരെ എന്തുകൊണ്ടാണ് പിണറായി വിജയന് ഇത്രയേറെ പ്രകോപിതനാകുന്നതെന്നും മനസിലാകുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ടി.പി. വധത്തിനു പിന്നിലാരാണെങ്കിലും അവരെ പുറത്തു കൊണ്ടുവരാനാണ് പിണറായി ശ്രമിക്കേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: