ആലപ്പുഴ: മിച്ചഭൂമി വിതരണത്തില്‍ കുടുംബിസമുദായത്തിന് മുന്‍ഗണന നല്‍കണമെന്ന് കേരളാ കുഡുംബി ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുധീര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുഡുംബി സമുദായത്തെ പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം.
സമുദായത്തില്‍ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഒരംഗത്തെ നിയമസഭയില്‍ നാമനിര്‍ദേശം ചെയ്യണം. സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ കുഡുംബി സമുദായത്തിനും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10ന് തിരുവമ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്ററിയത്തില്‍ നടക്കും. പ്രതിനിധി സമ്മേളനം രക്ഷാധികാരി എന്‍.വേലായുധന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മഹിളാ, വിദ്യാര്‍ഥി, യുവജന സമ്മേളനം. വൈകിട്ട് മൂന്നിന് പൊതുസമ്മേളനം കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തും. ജി.സുധാകരന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എസ്.രാജന്, സംസ്ഥാന സെക്രട്ടറി ആര്.ഹരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: