തൃശൂര്‍: ക്യാബിനറ്റ് പദവിയെന്ന് കേട്ടാല്‍ വായില്‍ വെള്ളമൂറില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര് ബാലകൃഷ്ണപ്പിള്ള. മുന്നോക്ക ക്ഷേമ കമ്മീഷന് ചെയര്മാന് സ്ഥാനം ഏറ്റെടുക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയാതീതമായ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കില്ല. കെ.ബി ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനവും പാര്‍ട്ടി തീരുമാനിക്കുമെന്ന് പിള്ള പറഞ്ഞു. മന്ത്രിസ്ഥാനം വേണ്ടെന്നു പറഞ്ഞതു തത്കാലത്തേക്കാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കു വരണം. യുഡിഎഫിന് ഇതു ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നോക്ക കമ്മീഷന് ചെയര്മാന് സ്ഥാനം ഏറ്റെടുക്കണമെന്ന് ബാലകൃഷ്ണ പിള്ളയോട് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് ബിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് പിള്ള യോഗത്തില്‍ അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: