മലപ്പുറം: സ്ഥിരമായി കറുത്തപര്ദ്ദ ധരിക്കുന്നവര്‍ക്ക് ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങളും ത്വക്ക് രോഗങ്ങളും വരാനുള്ള സാധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെറ്റര്‍ലൈഫ് എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ലോകവ്യാപകമായി വ്യത്യസ്ത വസ്ത്രധാരണ ശൈലികളും ഇതുമൂലമുണ്ടാകുന്ന ജീവിത-ആരോഗ്യ പ്രശ്നങ്ങളുമാണ് സംഘടന പഠനവിധേയമാക്കിയത്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെയാണ് പഠനം പൂര്‍ത്തിയാക്കിത്.
ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളില്‍ ഉപയോഗത്തിലിരിക്കുന്ന വ്യത്യസ്തതരം വസ്ത്രധാരണ രീതികളെകുറിച്ച് നടത്തിയ പഠനത്തില്‍ ഏറ്റവും അപകടകാരിയായി വിശേഷിപ്പിക്കുന്നത് മുസ്ലിംസ്ത്രീകള്‍ ഏറെ ഉപയോഗിക്കുന്ന കറുത്തപര്ദ്ദയെയാണ്. സാധാരണക്കാര്‍ മുതല്‍ വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് സംഘടന പഠനം നടത്തിയത്. ഉഷ്ണമേഖലാരാജ്യമായ ഇന്ത്യയില്‍ കറുത്തനിറമുള്ള, ശരീരമാസകലം മറയ്ക്കുന്ന പര്‍ദ്ദ ഗുരുതരആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കേണ്ട ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍ ഇതുമൂലം ലഭിക്കാതെ വരുന്നു. ത്വക്ക് രോഗങ്ങള്‍ മുതല്‍ സ്തനാര്‍ബുദം തുടങ്ങിയ മാരകരോഗങ്ങള്‍വരെ ഇതുമൂലം ഉണ്ടാകാന്‍ ഇടയുണ്ട്. കറുത്ത തുണി അള്‍ട്രാവയലറ്റ് കിരണങ്ങളെയും അപകടകാരികളായ മറ്റ് കിരണങ്ങളെയും ആഗിരണം ചെയ്യുന്നതുമൂലം രോഗസാധ്യതയേറും. പൊതുവെ പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ അതിനടിയില്‍ മറ്റ് സ്ത്രീകള്‍ ധരിക്കുന്ന എല്ലാ വസ്ത്രങ്ങളും ധരിക്കുന്നതുമൂലം വായുസഞ്ചാരം തടസ്സപ്പെടുകയും ഇത് ത്വക്കിലെ കോശങ്ങളെ അപകടകരമായ വിധത്തില്‍ ബാധിക്കുകയും ചെയ്യുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു.
അയഞ്ഞതും സുതാര്യമായതുമായ വസ്ത്രങ്ങളാണ് ആരോഗ്യത്തിന് ഉത്തമം എന്നാണ് പഠന റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത്. ശരീരത്തില്‍ ഇറുകിക്കിടക്കുന്ന ജീന്‍സുപോലുള്ള വസ്ത്രങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും പുരുഷന്മാരില് ഇത് വന്ധ്യതയ്ക്കുവരെ കാരണമാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പരമ്പരാഗത ഇന്ത്യന്വസ്ത്രങ്ങളായ പൈജാമ, കുര്‍ത്ത, ധോത്തി, ചുരിദാര്‍, സാരി തുടങ്ങിയവയാണ് ഇന്ത്യയുടെ കാലാവസ്ഥക്ക് ഏറ്റവും ഇണങ്ങിയതെന്നും പാന്റ്സും ജീന്‍സും ഉപയോഗിക്കുന്നവര്‍ മതിയായ അയവുള്ളവ തെരഞ്ഞെടുക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. പര്‍ദ്ദ ധരിക്കണമെന്ന് നിര്ബന്ധമുള്ളവര് കറുത്തനിറം ഒഴിവാക്കിയാല്‍ ഒരുപരിധിവരെ ഗുണകരമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: