മുതുകുളം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം മന്ത്രി അടൂര്‍ പ്രകാശിനെ വെട്ടാനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം ചേപ്പാട് യൂണിയന്റെ ഏകദിന പഠനകളരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരവകുപ്പ് രമേശ് ചെന്നിത്തലയ്ക്ക് കൊടുക്കില്ലെന്നുള്ള ഉമ്മന്‍ചാണ്ടിയുടെ ഉറച്ച നിലപാടിനെ തുടര്‍ന്ന് റവന്യുവകുപ്പ് ഏറ്റെടുക്കാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. കാട്ടുകള്ളന്മാര്ക്ക് ഒരിഞ്ചുഭൂമി വിട്ടു നല്‍കില്ലെന്ന അടൂര്‍ പ്രകാശിന്റെ ശക്തമായ നിലപാട് കാരണം അടൂരിനെ ഒതുക്കേണ്ടത് രമേശിന്റെയും ഉമ്മന്‍ചാണ്ടിയുടെയും ആവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സഹായിച്ച എന്‍എസ്എസിനെ നിമിഷനേരം കൊണ്ട് തള്ളിപ്പറഞ്ഞ രമേശ് കരുണാകരനെപ്പോലും തള്ളിപ്പറഞ്ഞിട്ടുണ്ട്. മന്ത്രിയാകുന്നില്ലെന്ന രമേശ് ചെന്നിത്തലയുടെ നിലപാടില്‍ ഇപ്പോള്‍ അയവു വന്നിരിക്കുകയാണ്. സ്വന്തം സമുദായവും സംഘടനയും കൈവിട്ട രമേശ് ഉമ്മന്‍ചാണ്ടിയുടെ കാല്ക്കല് വീണ അവസ്ഥയിലാണിപ്പോഴെന്നും വെള്ളാപ്പള്ളി പറഞ്ഞു. വി.രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: