അമ്പലപ്പുഴ: വിമാനത്താവളങ്ങളല്ല, അന്നവും വെള്ളവുമാണ് നാടിന് ആവശ്യമെന്ന് കവയിത്രി സുഗതകുമാരി. പുറത്തുനിന്നുള്ള വന്‍കിട കമ്പനികള്‍ കേരളത്തെ കേരളമല്ലാതാക്കി മാറ്റി. നദികളെല്ലാം അന്ത്യശ്വാസം വലിച്ചു. ഇതിനാല്‍ നശിക്കുന്നത് ഒരു നാടും സംസ്ക്കാരവുമാണ്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി കോടിക്കണക്കിന് രൂപ അനുവദിച്ചെങ്കിലും ഇതെല്ലാം ഇടനിലക്കാര്‍ തട്ടിയെടുക്കുകയാണ്. ആനകളോട് ക്രൂരതയാണ് നാം കാണിക്കുന്നത്. ഓരോ അമ്പലമുറ്റത്തും ആനകളുടെ കണ്ണീര് വീഴുകയാണെന്നും സുഗതകുമാരി പറഞ്ഞു.
മലയാളിക്ക് മലയാള ഭാഷയോട് ഭക്തിയോ ബഹുമാനമോ ഇല്ല. മലയാളത്തെ സ്നേഹിക്കാന്‍ നാം മറന്നു. ഭാഷ രാജ്യത്തിന്റെ സമ്പത്താണ്. മലയാളത്തെ ഒന്നാം ഭാഷയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നീണ്ടുപോകുകയാണെന്നും അവര്‍ പറഞ്ഞു. മാതൃഭാഷ-സംസ്ക്കാരം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കവി പ്രഭാവര്‍മ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: