കൊച്ചി: പ്രണയക്കുരുക്കില്‍പ്പെടുത്തി മതതീവ്രവാദി നവവധുവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. വടക്കാഞ്ചേരി വാഴാനി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മജീദ് എന്നയാള്‍ തട്ടിക്കൊണ്ടുപോയ തന്റെ മകളെ കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ എന്‍.കെ. ബാലകൃഷ്ണന്, ഹരിപ്രസാദ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചൊവ്വാഴ്ച പെണ്‍കുട്ടിയെ കണ്ടെത്തി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്കി.
ഐടിഐ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ വിവാഹം ഏപ്രില്‍ 28ന് പട്ടാമ്പി സ്വദേശിയായ യുവാവുമായി നടന്നിരുന്നു. തുടര്‍ന്ന് പിതൃസഹോദരന് മെയ് 2ന് മരിച്ച വിവരമറിഞ്ഞ് പെണ്‍കുട്ടി വാഴാനിയിലെത്തിയിരുന്നു. ഇവിടെ താമസിക്കുന്നതിനിടയിലാണ് ഭീഷണിപ്പെടുത്തി ഓട്ടോ ഡ്രൈവറായ മജീദ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും വടക്കാഞ്ചേരി പോലീസ് നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. പോലീസ് നിഷ്ക്രിയമായതിനാലാണ് അഡ്വ. സി.കെ. മോഹനന് മുഖേന കോടതിയെ സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു.
മജീദ് നേരത്തെയും പ്രണയം നടിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി ഇസ്ലാമിലേക്ക് മതംമാറ്റുന്ന സംഘത്തിലെ കണ്ണിയാണോ ഇയാളെന്ന് സംശയിക്കുന്നതായും അഡ്വ. മോഹനന് കോടതിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: