കൊച്ചി: ആസിയാന്‍ കരാറിനെതിരെ 2009ല്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ച കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന സിപിഎം നേതാക്കള്‍ക്ക് തിരിച്ചടി. കീഴ്ക്കോടതിയില്‍ നടക്കുന്ന വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരിച്ചടി നേരിട്ടത്. വിചാരണ സ്റ്റേ ചെയ്യണമെന്ന് നേതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരാകരിച്ച ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഹര്‍ജി വേനലവധിക്കു ശേഷം പരിഗണിക്കുമെന്ന് അറിയിച്ചു. ഇതോടെ കീഴ്ക്കോടതിയെ വിചാരണ നടപടികള്‍ തുടരുമെന്ന് വ്യക്തമായി.
മനുഷ്യച്ചങ്ങല സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് വെള്ളയമ്പലം-കവടിയാര്‍ റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. ഇതിനെതിരെയാണ് നെയ്യാറ്റിന്‍കര സ്വദേശി അഡ്വ. നാഗ്രാജ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. പരാതി പരിഗണിച്ച കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് നേതാക്കള്‍ക്കെതിരെ കേസ്രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ വിചാരണയും നടപടിക്രമങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഒന്നാം പ്രതിയും വി.എസ്. അച്യുതാനന്ദന്, പിണറായി വിജയന്, വൈക്കം വിശ്വന്, പി.കെ. ശ്രീമതി, ആനത്തലവട്ടം ആനന്ദന് എന്നിവര്‍ യഥാക്രമം രണ്ടുമുതല്‍ ആറുവരെ പ്രതികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: