തിരുവനന്തപുരം: രാജി വച്ച കെ.ബി ഗണേഷ് കുമാറിന് പകരം മന്ത്രി വേണ്ടെന്ന് യു.ഡി.എഫില്‍ ധാരണയായി. കേരള കോണ്‍ഗ്രസി(ബി)ന് മന്ത്രിസ്ഥാനം വേണ്ടെന്ന് ആര്. ബാലകൃഷ്ണ പിള്ള യോഗത്തെ അറിയിച്ചു. മുന്നോക്ക സമുദായ കമ്മിഷന്റെ അധ്യക്ഷ സ്ഥാനവും പിള്ള നിരാകരിച്ചു.
ഗണേഷിന് പകരം പുതിയ മന്ത്രിയെ വയ്ക്കുകയാണെങ്കില്‍ തന്നോട് കൂടിയാലോചിക്കണമെന്നും ബാലകൃഷ്ണപിള്ള യോഗത്തെ അറിയിച്ചു. തുടര്‍ന്ന് മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് അറിയിച്ചു. സ്വാഭാവികമായി ഇതുമാത്രമേ ചെയ്യാന്‍ കഴിയൂ എന്നും തങ്കച്ചന് വ്യക്തമാക്കി.
മുന്നോക്ക സമുദായ കമ്മിഷന്റെ അധ്യക്ഷ സ്ഥാനം ക്യാബിനറ്റ് റാങ്കോടെ ഏറ്റെടുക്കണമെന്നാണ് യുഡിഎഫ് അഭ്യര്‍ഥിച്ചത്. മറ്റു ഘടകകക്ഷികളും പിള്ളയോട് സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: