ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ മലയാളി താരം എസ്. ശ്രീശാന്തിനെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി ലഭിച്ചു. സഹോദരന് ദീപു ശാന്തും അഭിഭാഷകന് സുശീല്കുമാറും ശ്രീശാന്തുമായി കൂടിക്കാഴ്ച നടത്തും. ഇന്നു വൈകുന്നേരം അഞ്ചരയോടെ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്കു ശേഷം ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന കാര്യം തീരുമാനിക്കും.
കേസില്‍ ശ്രീശാന്ത് അടക്കം മൂന്നു പേരെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കസ്റ്റഡി കാലാവധി അവസാനിച്ച ശേഷമാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക. ഇക്കാര്യം ശ്രീശാന്തുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുമെന്നും അഭിഭാഷകന് വ്യക്തമാക്കി.
സംഭവത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ശ്രീശാന്തിന്റെ ഭാഗം കേട്ട ശേഷം കേസിന്റെ ബാക്കി നടപടികള്‍ തീരുമാനിക്കുമെന്നും അഭിഭാഷകന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: