കുമ്പള: കുഞ്ചത്തൂരില്‍ വീണ്ടും മതതീവ്രവാദികളുടെ അക്രമം. ആഴ്ചകള്‍ക്കുമുമ്പ് ക്ഷേത്ര ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ച് സംഘര്‍ഷത്തിന് കോപ്പുകൂട്ടിയ മതതീവ്രവാദികള്‍ കഴിഞ്ഞ ദിവസം കുഞ്ചത്തൂറ്‍ ടൗണില്‍ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ബലമായി ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് പരിക്കുകള്‍ വകവെയ്ക്കാതെ പോലീസ് സ്റ്റേഷനിലിട്ട് മര്‍ദ്ദിച്ച കുമ്പള സിഐ രഞ്ചിത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുഞ്ചത്തൂറ്‍ ടൗണിലെ കടയില്‍ സാധനം വാങ്ങാനെത്തിയ സുദീപ് (16) എന്നയാളെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ചാണ് മതതീവ്രവാദികള്‍ അക്രമത്തിന് തുടക്കമിട്ടത്. തടയാനെത്തിയ നിധിന്, നിതേഷ് എന്നിവര്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റു. മൂന്നുപേരെയും പിന്നീട് തൊക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കടയുടെ മുന്നില്‍ സംഘര്‍ഷം നടന്നുവെന്ന കാരണത്താല്‍ കടയുടമയെ രാത്രിമുഴുവന്‍ പോലീസ് സ്റ്റേഷനിലിരുത്തിയെന്നും പരാതിയുണ്ട്. ഇന്നലെ രാവിലെയാണ് വീണ്ടും പോലീസിണ്റ്റെ ഭാഗത്തുനിന്നും പ്രതിഷേധാര്‍ഹമായ നടപടിയുണ്ടായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നവരെ കുമ്പള സിഐ രഞ്ജിത്തിണ്റ്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചികിത്സവേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും സിഐ തന്നെ പണമടച്ച് ഇവരെ ബലമായി പിടിച്ചുകൊണ്ട് പോവുകയായിരുന്നു. അയ്യായിരത്തിലധികം രൂപ ആശുപത്രിയില്‍ സിഐ അടച്ചതില്‍ ദുരൂഹതയുണ്ടെന്നും ലീഗ് ആവശ്യപ്പെട്ടതനുസരിച്ചാണിതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സ്റ്റേഷനില്‍ ജനപ്രതിനിധികളുടെ മുന്നില്‍ വെച്ച് സിഐ ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക് ചികിത്സ നിഷേധിക്കുകയും പോലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്ത സിഐ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് സംഭവസ്ഥലത്തെത്തിയ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമികളെ പ്രോത്സാഹിപ്പിക്കുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമാധാന കമ്മറ്റി യോഗം ബിജെപി ബഹിഷ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: