മനോവൃത്തികളെല്ലാം കണ്ടറിവാന്തക്ക സൂക്ഷ്മദര്ശനസാമര്ത്ഥ്യം നേടാനാണ് യോഗി പരിശ്രമിക്കുന്നത്. അവയുടെയെല്ലാം മാനസപ്രത്യക്ഷം വേണം. വിഷയവേദനം എങ്ങനെ സഞ്ചരിക്കുന്നു, മനസ്സ് അതിനെ എങ്ങനെ സ്വീകരിക്കുന്നു, അതെങ്ങനെ ബുദ്ധിയിലേക്ക് ചെല്ലുന്നു, അതിനെ ബുദ്ധി എങ്ങനെ പുരുഷന് നല്കുന്നു എന്നെല്ലാം കാണാന്‍ കഴിയും.
ഓരോ ശാസ്ത്രത്തിനും പ്രത്യേകം ചില ഒരുക്കങ്ങള്‍ വേണ്ടതുണ്ട്. അതിന് സ്വന്തമായ സമ്പ്രദായവുമുണ്ട്. ആ മുറ അനുസരിച്ചേ ആ ശാസ്ത്രം മനസ്സിലാകൂ. അതുപോലെതന്നെയാണ് രാജയോഗത്തിലും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: