കൊച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിക്കും സ്പിന്നര്‍ ഹര്ഭജന് സിംഗിനെതിരേയും ഉയര്‍ത്തിയ ആരോപണങ്ങള്‍ പിന്‍വലിക്കുന്നതായി ശ്രീശാന്തിന്റെ കുടുംബം. ഇവര്‍ ഗൂഢാലോചന നടത്തി ശ്രീശാന്തിനെ കുടുക്കിയതാണെന്ന് ശ്രീശാന്തിന്റെ മാതാപിതാക്കളും സഹോദരി ഭര്‍ത്താവും ആരോപിച്ചിരുന്നു.
എന്നാല്‍ ദല്‍ഹി പോലീസ് തെളിവുകള്‍ ഹാജരാക്കിയതിനു പിന്നാലെ ആരോപണം പിന്‍വലിച്ചുകൊണ്ട് ശ്രീശാന്തിന്റെ കുടുംബം രംഗത്തുവരികയായിരുന്നു. എല്ലാവരോടും മാപ്പു ചോദിക്കുകയാണെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. പണത്തിന് വേണ്ടി കളിക്കുന്നവനല്ല തന്റെ മകനെന്നും അവന് തികച്ചും ഈശ്വരവിശ്വാസിയാണെന്നും ശ്രീശാന്തിന്റെ അമ്മ പറഞ്ഞിരുന്നു.
തന്റെ മകനെ കുടുക്കിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയും ഹര്ഭജനുമാണെന്ന് ശ്രീശാന്തിന്റെ അച്ഛന് ശാന്തകുമാരന്‍ നായരും പറഞ്ഞിരുന്നു. ശ്രീശാന്ത് 40 ലക്ഷം രൂപ വാങ്ങി ഒത്തുകളിക്കു കൂട്ടുനിന്നതായാണ് ദല്‍ഹി പോലീസ് കണ്ടെത്തിയത്. ഇതിനു വ്യക്തമായ തെളിവുകളും ദല്‍ഹി പോലീസ് ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: