തിരുവനന്തപുരം: ശ്രീശാന്തിന്റെ അറസ്റ്റില്‍ ഉത്തരേന്ത്യന്‍ ലോബിയുടെ പങ്കുണ്ടോയെന്നു സംശയിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. അറസ്റ്റ് നിര്‍ഭാഗ്യകരമായി പോയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി മാത്യുവും പറഞ്ഞു.
ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ക്രിക്കറ്റ് കളിക്കാര്‍ പങ്കാളികളായ വാതുവയ്പ്പു പുതുമയല്ല. എന്നാല്‍ ശ്രീശാന്ത് പങ്കാളിയാണെന്ന വാര്‍ത്ത അവിശ്വസനീയം. അദ്ദേഹത്തെക്കുറിച്ചു പെരുമാറ്റദൂഷ്യം അടക്കമുള്ള ആരോപണങ്ങള്‍ മുന്പുണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ പെരുമാറുമെന്നു കരുതുക വയ്യെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
പരാതികളെല്ലാം തിരുത്തി ശ്രീശാന്ത് മുന്നോട്ടു വന്നിട്ടുണ്ട്. ശ്രീശാന്തിന്റെ കരിയറിനു തടസമുണ്ടാക്കാന്‍ ഉത്തരേന്ത്യന്‍ ലോബി ഇതിന് മുമ്പും ശ്രമിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ ലോബിയിങ്ങിന് ഇതില്‍ പങ്കുണ്ടാകാം. സെലക്ഷന് കമ്മിറ്റിയെക്കുറിച്ചു പോലും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. കേരളത്തിന്റെ അഭിമാനകരമായ പാരമ്പര്യമുള്ള വ്യക്തിയാണു ശ്രീശാന്തെന്നും പന്ന്യന്‍ പറഞ്ഞു.
ശ്രീശാന്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാനാകുന്നില്ല. ഇതു സംബന്ധിച്ച വിശദാശംങ്ങള്‍ ലഭ്യമല്ല. കാര്യങ്ങള്‍ ബിസിസിഐയോട് അന്വേഷിച്ചു വരികയാണ്. വളരെ ലോലമനസ്കനാണു ശ്രീ. അതിനാല്‍ കഴിഞ്ഞ മാച്ചില്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിലുള്ള വിഷമം മറക്കാന്‍ പാര്‍ട്ടികളിലോ വിനോദങ്ങളിലോ പങ്കെടുത്തിരിക്കാം. എന്നാല്‍ അദ്ദേഹം തെറ്റു ചെയ്തെന്നത് അവിശ്വസനീയമാണ്.
കേരളത്തിന്റെ ഇതിഹാസ താരമാണ് അദ്ദേഹം. സംസ്ഥാനത്തു നിന്നു ജൂനിയര്‍ താരങ്ങളെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്താന്‍ മുന്‍നിരയില്‍ നിന്ന വ്യക്തിയാണ്. അദ്ദേഹത്തിനെതിരായ വാര്‍ത്തകള്‍ വേദനാജനകമാണെന്നും മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: