കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 20,000 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 2500 രൂപ നിരക്കിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 20,360 രൂപയിലെത്തിയിരുന്നു.കഴിഞ്ഞ മാസം സ്വര്ണവിലകൂടിയും കുറഞ്ഞും അസ്ഥിരത രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 18ന് സ്വര്‍ണവില പവന് 19,480 രൂപയായി ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. അതിനു ശേഷം സ്വര്‍ണവില കൂടിയും കുറഞ്ഞുമാണ് നീങ്ങിയത്.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ്(3.11 ഗ്രാം) സ്വര്‍ണത്തിന് 1,391.80 ആണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: