ന്യൂദല്‍ഹി: വി.എസ് അച്യുതാന്ദനെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് മാറ്റുന്നതിനെ കുറിച്ച് പാര്‍ട്ടി കമ്മീഷന് തീരുമാനം എടുക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. സംസ്ഥാന സമിതിയില്‍ വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കാരാട്ടിന്റെ വിശദീകരണം.
പ്രകാശ് കാരാട്ട് ഉള്‍പ്പെടെ ആറംഗ കമ്മീഷനാണ് വിഎസിനെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: