കൊച്ചി: ഐ.പി.എല്ലിലെ ഒത്തുകളി ആരോപണത്തില്‍ തന്റെ മകനെ ആരോ കുടുക്കിയതാണെന്നും ശ്രീശാന്ത് അങ്ങനെ ചെയ്യില്ലെന്നും ശ്രീശാന്തിന്റെ അമ്മ സാവിത്രി ദേവി പറഞ്ഞു. പണത്തിനു വേണ്ടി കളിക്കുന്ന വ്യകതിയല്ല മകന്. ഇത്തരത്തിലുള്ള ഒരു പ്രവൃത്തി അവന് ചെയ്യില്ല. തികച്ചും ഈശ്വര വിശ്വാസിയാണ് അവനെന്നും അമ്മ പറഞ്ഞു.
തന്റെ മകനെ കുടുക്കിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയും ഹര്ഭജനുമാണെന്ന് ശ്രീശാന്തിന്റെ അച്ഛന് ശാന്തകുമാരന്‍ നായര്‍ പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് ശ്രീശാന്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണമെന്നും ധോണിക്കും ഹര്‍ഭജനും ശ്രീശാന്തിനോട് ശത്രുതയുണ്ടെന്നും ശ്രീശാന്തിന്റെ സഹോദരി ഭര്‍ത്താവ് മധു ബാലകൃഷ്ണന് പറഞ്ഞു. ‘ശ്രീശാന്തിന്റെ വിവാഹം മുടക്കുക എന്ന ലക്ഷ്യവും ഈ ആരോപണത്തിലുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകും. സത്യം എന്നായാലും പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒത്തു കളിയുമായി ബന്ധപ്പെട്ട കേസ് തെളിയുന്നതു വരെ ശ്രീശാന്ത് നിഷ്കളങ്കനാണെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു അതേസമയം സംഭവം ഞെട്ടിക്കുന്നതാണെന്ന് രാജസ്ഥാന് റോയല്‍സ് ഔദ്യോഗികമായി പ്രതികരിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ടീം അറിയിച്ചു.
കളിയുടെ മാന്യതയ്ക്ക് നിരക്കുന്ന പ്രവര്‍ത്തിയല്ല നടന്നതെന്നും ടീം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: