എനിക്ക് അല്‍പ്പം വല്ലതും അറിയാവുന്നത് നിങ്ങള്ക്കുപറഞ്ഞുതരാം. എനിക്ക് യുക്തികൊണ്ട് വെളിവാക്കാവുന്നിടത്തോളം ഞാന്‍ അങ്ങനെ ചെയ്യാം. എന്നാല്‍ എനിക്ക് അറിഞ്ഞുകൂടാത്തത് ശാസ്ത്രത്തില്‍ പറയുന്നത് അങ്ങനെതന്നെ നിങ്ങളോട് പറയാം.
കണ്ണടച്ചുവിശ്വസിക്കുന്നത് തെറ്റാണ്. നിങ്ങള്‍ സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിക്കണം. നിങ്ങള്‍ അഭ്യസിക്കണം; എന്നിട്ട് ഇതെല്ലാം സംഭവിക്കുന്നുവോ ഇല്ലയോ എന്ന് കണ്ടുകൊള്ളുക. മറ്റേതെങ്കിലും ഒരു സയന്‍സ് പഠിക്കാന്‍ എടുക്കുന്നതുപോലെ ഈ സയന്‍സും പഠിക്കാന്‍ തുടങ്ങുക. ഇതില്‍ രഹസ്യമില്ല, അപകടവുമില്ല. ഇതില്‍ സത്യമായുള്ളിടത്തോളം പെരുവഴിയില്‍വച്ച് പട്ടാപ്പകല്‍ ഉപദേശിക്കേണ്ടതാണ്. ഇതിലെ സംഗതികള്‍ രഹസ്യമാക്കുവാന്‍ ചെയ്യുന്ന ഏത് പരിശ്രമവും വളരെ ആപത്കരമാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: