മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വിജിലന്‍സ് പരിശോധന നടത്തി. കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു 4 ദിവസം നീണ്ടുനിന്ന പരിശോധന നടന്നത്.
ജില്ലയിലെ പ്രധാനപ്പെട്ട ഡിപ്പോയെക്കുറിച്ച് നിരവധി പരാതി ഉയര്‍ന്നിരുന്നു. സ്വകാര്യ ബസ്സ് സര്‍വ്വീസുകളെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ ഹൈക്കോടതി ഇടപ്പെട്ടു. ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും മദ്യലഹരിയിലാണെന്ന ആരോപണവുമുയര്ന്നതോടെയാണ് വിജിലന്‍സ് പരിശോധന നടന്നത്.
ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന ലാഭകമായ സര്‍വ്വീസുകളെ സമാനമായ സമയത്തു റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ക്ക് അംഗീകാരം കൊടുത്ത നടപടി വിവാദമായിരുന്നു. മുവാറ്റുപുഴ- വണ്ണപ്പുറം- കട്ടപ്പന റൂട്ടില്‍ സമാനസമയത്ത് സ്വകാര്യബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് പെര്മിറ്റുനല്കിയപ്പോള് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചതും ആരക്കുഴ വഴി ഇലഞ്ഞികെട്ടിലും സ്വകാര്യ ബസ്സില്‍ കെഎസ്ആര്‍ടിസിക്കൊപ്പം സര്‍വ്വീസിനു സമയം ഒരുക്കിയതും മൂവാറ്റുപുഴ- പട്ടിമറ്റം കാക്കനാട് റൂട്ടില്‍ സര്‍വ്വീസുകള്‍ വെട്ടിചുരുക്കി അപ്രധാനമായ സമയങ്ങളില്‍ സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസിക്കെതിരെ പാസഞ്ചേഴ്സ് അസോസിയേഷന് ഹൈക്കോടതിയെ സമിപിച്ച് അനുകൂലവിധിനേടിയിരുന്നു.
വകാര്യബസ്സുകള് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിലാഭം കൊയ്യുമ്പോള്‍ അശാസ്ത്രീയ സമയം സൃഷ്ടിച്ച് കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയായിരുന്നു വെന്ന നിരവധിപരാതികളാണ് വിജിലന്‍സ് പരിശോധനക്കുകാരണമെന്നു പറയുന്നു. ഇന്നലെ രാവിലെയോടെയാണ് റെയ്ഡ് പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: