<a href="http://www.janmabhumidaily.com/media/2013/05/dhawan.jpg">മുംബൈ: ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കാമറൂണ്‍ വൈറ്റിന്റെ തീരുമാനം ശരിവയ്‌ക്കുന്നതായിരുന്നു ഓപ്പണര്‍മാരുടെ പ്രകടനം. ഓപ്പണര്‍മാരായിറങ്ങിയ പാര്‍ഥീവ് പട്ടേലും ശിഖര്‍ ധവാനും തകര്‍ത്തടിച്ചാണ് തുടക്കമിട്ടത്. മികച്ച സ്‌ട്രൈക്ക് റെറ്റില്‍ ബാറ്റ് വീശീയ പാര്‍ഥീവ്(26) മലിംഗയുടെ പന്തില്‍ റായിഡു പിടിച്ച് പുറത്താകുമ്പോള്‍ സണ്‍റൈസേഴ്‌സിന്റെ സ്‌ക്കോര്‍ 38റണ്‍സായിരുന്നു. പിന്നീട് വന്ന വിഹാരിയുമായി ധവാന്‍ മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഹൈദരാബാദിന്റെ സ്‌ക്കോര്‍ 111ല്‍ എത്തിയപ്പോല്‍ ധവാന്‍(59) പുറത്തായി. മിച്ചല്‍ ജോണ്‍സനായിരുന്നു വിക്കറ്റ്. ധവാന്‍ പുറത്തായ ശേഷമെത്തിയ കാമറൂണ്‍ വൈറ്റും(3*) വിഹാരി(24*)ുമാണ് ക്രീസില്‍. സ്‌ക്കോര്‍ ഹൈദരാബാദ് 15 ഓവറില്‍ രണ്ടിന് 131 എന്ന നിലയിലാണ്. </a>