കണ്ണൂര്‍: മാരുതി ആള്‍ട്ടോ കാറും ഇന്നോവയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ സ്ത്രീ ഉള്‍പ്പടെ രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചിറ്റാരിക്കല്‍ സ്വദേശികളായ വര്‍ക്കി (54), ലിറ്റി(27) എന്നിവരാണു മരിച്ചത്.ഇന്ന് രാവിലെ ഏഴരയോടെ കണ്ണൂര്‍- തളിപ്പറമ്പ് ദേശീയപാതയില്‍ കീച്ചേരി കുന്ന് ബസ് സ്റ്റോപ്പിനു സമീപമാണ് അപകടമുണ്ടായത്.
കാര്‍ യാത്രക്കാരായ ലിറ്റിയുടെ ഭര്‍ത്താവ് ഡിഗോ വര്‍ഗീസ്, സഹോദരനും ദീപിക കാസര്‍കോട് ലേഖകനുമായ ഡിറ്റി വര്‍ഗീസ് , ഇന്നോവ ഓടിച്ചിരുന്ന മാതമംഗലം സ്വദേശി ഇര്‍ഷാദ് ( 32) എന്നിവരെ പരിക്കുകളോടെ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സൗദി ജിദ്ദയിലെ നഴ്സായ ലിറ്റി പ്രസവാവധി കഴിഞ്ഞ് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇവര്‍സഞ്ചരിച്ചിരുന്ന കാറില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്രക്കാരുമായി വരികയായിരുന്ന ഒരു സംഘം സഞ്ചരിച്ചിരുന്ന ഇന്നോവയും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊയിലി, എ.കെ.ജി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: