കോട്ടയം: സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ചുമര്‍ചിത്ര രചനാ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് തിരുനക്കര ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സാംസ്കാരിക വകുപ്പും മന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിക്കും. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എം.പി.ജോസ് കെ.മാണി മുഖ്യാതിഥിയായിരിക്കും. 13 മുതല്‍ 25 വരെയാണ് ക്യാമ്പ്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രശസ്തരായ കലാകാരന്മാര് ക്യാമ്പില്‍ പങ്കെടുക്കും.എല്ലാദിവസവും വൈകിട്ട് സെമിനാറും സാംസ്കാരിക പരിപാടികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: