കറുകച്ചാല്‍: സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ റോഡിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കരിങ്കല്‍ഭിത്തി പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റിയതിനെതിരെ ചങ്ങനാശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്കി. കറുകച്ചാല്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ പച്ചിലമാക്കല്‍ ഗോപാല്‍ ആചാരിയുടെ പുരയിടത്തില്‍ നിര്‍മ്മിച്ച ഭിത്തിയാണ് പൊളിച്ചുമാറ്റിയത്. കുറ്റിക്കല്‍ പച്ചിലമാക്കല്‍ റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാന്‍ സ്ഥലം കയ്യേറി കരിങ്കല്‍ കെട്ടിയെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. മുമ്പ് ഈ സ്ഥലത്തുകൂടി വെള്ളം ഒഴുക്കിക്കളയാന്‍ ഓടയുണ്ടായിരുന്നതായി പറയുന്നു. ഇത് കെട്ടിയടക്കുന്നതിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിരുന്നതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: