കോട്ടയം: പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സിഎംപിയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോട്ടയത്തു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രണ്ടു കോളജുകളുടെയും ആസ്തിയും ബാധ്യതയും തീരുമാനിക്കാന്‍ അതാത് ജില്ലാ കലക്ടര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതു യുഡിഎഫ് ചര്‍ച്ച ചെയ്തതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നും യോഗത്തില്‍ ധാരണയായി.
അതേസമയം സിഎംപിയുടെ പരാതിയില്‍ കഴമ്പുണെ്ടന്നും യുഡിഎഫ്. യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബോര്‍ഡ്- കോര്‍പറേഷനുകള്‍ സംബന്ധിച്ചുള്ള സിഎംപിയുടെ ആവശ്യങ്ങളും പരിഗണിക്കാമെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്. യുഡിഎഫില്‍ തുടരുന്ന കാര്യം പാര്‍ട്ടി പ്ലീനത്തില്‍ തീരുമാനമെടുക്കാന്‍ സിഎംപി പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് യുഡിഎഫ് നേതൃത്വം മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തിയത്. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കു പുറമേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: