പൂഞ്ഞാര്‍: ഗാനമേള സംഘത്തിന്റെ വാഹനം കത്തിനശിച്ചു. പൂഞ്ഞാര്‍ നവധാരയുടെ മിനിബസ് ആണ് വെള്ളിയാഴ്ച രാത്രി കത്തിനശിച്ചത്.
നവധാര ഓഫീസിന് മുന്നിലുള്ള ഗ്രൗണ്ടില്‍ പാര്‍ക് ചെയ്തിരുന്ന വാഹനം രാത്രി ഒന്നരയോടെയാണ് പൂര്‍ണ്ണമായി കത്തിനശിച്ചത്. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന മൈക്ക്സെറ്റ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. സ്ഫോടനശബ്ദംകേട്ട് സമീപവാസികള്‍ നോക്കുമ്പോള്‍ വാഹനം കത്തുന്നതാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഈരാറ്റുപേട്ടയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കഴിഞ്ഞ ഏഴാം തീയതി ഗാനമേള കഴിഞ്ഞ് തിരിച്ചെത്തിയ വാഹനം അന്നു മുതല്‍ ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. 25 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി നവധാര അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: