കോട്ടയം: ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യങ്ങളില്ല. ജില്ലാ ആശുപത്രിയിലിലെ പോസ്റ്റുമോര്‍ട്ടം മോര്‍ച്ചറി അടച്ചിട്ടിട്ട് വര്‍ഷങ്ങളായി. ജില്ലാ ആശുപത്രിയില്‍ എന്‍ആര്‍എച്ച്എം ട്രെയിനിംഗ് സെന്ററിന് സമീപം നിര്‍മ്മിച്ച മോര്‍ച്ചറിയാണ് പൂട്ടിയിട്ടിരിക്കുന്നത്. കെട്ടിടത്തിന്റെയും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള മേശയുടെയും നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. മോര്‍ച്ചറിക്കുള്ളില്‍ വെള്ളം കിട്ടാത്തതാണ് പോസ്റ്റുമാര്‍ട്ടം നടക്കാത്തതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുള്ള ഉപകരണവും വെള്ളവും കൊണ്ടുവന്നുതന്നാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി പ്രവര്‍ത്തിക്കാത്തതുമൂലം സമീപപ്രദേശങ്ങളിലെ അപകടമരണങ്ങളും അസ്വാഭാവിക മരണങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകേണ്ടിവരുന്നു. ഇത് കോട്ടയം മെഡിക്കല്‍ കോളേജില്‍ തിരക്കുണ്ടാക്കാന് കാരണമാകുന്നു. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം പുനഃസ്ഥാപിച്ചാല്‍ മെഡിക്കല്‍ കോളേജിലെ തിരക്ക് ഒഴിവാക്കാന്‍ കഴിയും. മോര്ച്ചറക്കു മുന്നില്‍ ആളുകള്‍ക്ക് മഴനനയാതെ കയറി നില്ക്കാന് സ്ഥാപിച്ച ഷെഡ്ഡ് തകര്‍ന്ന നിലയിലാണ്. മാത്രമല്ല, പോസ്റ്റുമോര്‍ട്ടത്തിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും കഴിയും. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: