രാജയോഗിക്ക് ബാഹ്യലോകം ആഭ്യന്തര ലോകത്തിന്റെ സ്ഥൂലരൂപം മാത്രമാണ്. സൂക്ഷമം എപ്പോഴും കാരണവും സ്ഥൂലം കാര്യവുമാണ്. അതുകൊണ്ട് ബാഹ്യപ്രപഞ്ചം കാര്യവും ആഭ്യന്തരം കാരണവുമാണ്.
അതുപോലെ ബാഹ്യശക്തികള്‍ സൂക്ഷ്മങ്ങളായ ആഭ്യന്തര ശക്തികളുടെ സ്ഥൂലഭാഗങ്ങള്മാത്രമാണ്. സൂക്ഷ്മശക്തികളെ കണ്ടുപിടിച്ച് അവയെ പ്രയോഗിക്കാന്‍ അഭ്യസിച്ചവന് പ്രകൃതി മുഴുവനും സ്വാധീനമാക്കാം.
ഇങ്ങനെ പ്രപഞ്ചമാകെ പ്രകൃതിയെ മുഴുവന്‍ സ്വാധീനമാക്കുക എന്നതില്‍ കുറഞ്ഞ ഒരു കാര്യത്തിനുമല്ല യോഗി മുതിരുന്നത്. പ്രകൃതി നിയമങ്ങളെന്ന് പറയുന്നവയ്ക്ക് തന്റെമേല്‍ യാതൊരധികാരവും ശക്തിയും ഇല്ലാതാകുന്നപദത്തില് എത്തി അവയെല്ലാം അതിലംഘിച്ച് പോകുവാനാണ് യോഗി ആഗ്രഹിക്കുന്നത്.
ബാഹ്യവും ആഭ്യന്തരവുമായ പ്രകൃതിയെല്ലാം തനിക്കധീനമാകണമെന്ന് യോഗി നിശ്ചയിച്ചിരിക്കുന്നു. ഈ പ്രകൃതി നിയന്ത്രണംതന്നെയാണ് മനുഷ്യവര്‍ഗത്തിന്റെ പുരോഗതിയും നാഗരികതയും.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: