Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാംഗ്ലൂര്‍ 183/4

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2013, 11:36 pm IST
inSports

വിരാട് കോഹ്‌ലി 99

ഡിവില്ലിയേഴ്‌സ്  32*

ന്യൂദല്‍ഹി: ഐപിഎല്ലില്‍ നിലനില്‍പ്പിനുവേണ്ടി പൊരുതുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 184 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു.  തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട റോയല്‍ ചലഞ്ചേഴ്‌സിനെ വിരാട് കോഹ്‌ലിയുടെ ഉശിരന്‍ ബാറ്റിങ് കരകയറ്റുകയായിരുന്നു.

58 പന്തില്‍ 99 റണ്‍സ് അടിച്ചൂകൂട്ടിയ കോഹ്‌ലിയുടെ പ്രകടനം ദല്‍ഹി ബൗളിങ് നിരയ്‌ക്കു പേക്കിനാവായി. പത്തു ഫോറുകളും നാലു സിക്‌സറുകളും കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് പ്രവഹിച്ചു. അര്‍ഹിച്ച സെഞ്ച്വറിക്ക് രണ്ടു റണ്‍സ് വേണ്ടിയിരുന്ന കോഹ്‌ലി അവസാന പന്തില്‍ റണ്ണൗട്ടായത് നൊമ്പര ദൃശ്യമായി. എബി ഡിവില്ലിയേഴ്‌സും (17 പന്തില്‍ 32, 2 ഫോര്‍, 2 സിക്‌സ്) ചലഞ്ചേഴ്‌സിനെ തുണച്ചു.

വെടിക്കെട്ടിലൂടെ ബൗളര്‍മാരുടെ ഹൃദയം തകര്‍ക്കുന്ന ക്രിസ് ഗെയ്‌ലിന്റെ (4) പതനത്തോടെയായിരുന്നു ചലഞ്ചേഴ്‌സിന്റെ  തുടക്കം. ഇര്‍ഫാന്‍ പഠാന്റെ പന്ത് ഗെയ്‌ലിന്റെ കുറ്റിപറിച്ചു കടന്നുപോയി. പിന്നാലെ ചേതേശ്വര്‍ പൂജാരയും ബാറ്റുതാഴ്‌ത്തി. തട്ടിയും മുട്ടിയും നിന്ന പൂജാരയെ (17 പന്തില്‍ 17) യുവ പേസര്‍ സിദ്ധാര്‍ഥ് കൗള്‍ ബൗള്‍ഡാക്കി. മോണി മോര്‍ക്കലിനെ ബൗണ്ടറി കടത്തിയാണ് കോഹ്‌ലി കളി തുടങ്ങിയത്.

ഏഴാം  ഓവറില്‍ കൗളിന്റെ പന്തില്‍ വീരേന്ദര്‍ സേവാഗ് കോഹ്‌ലിയെ വിട്ടുകളഞ്ഞത് ചലഞ്ചേഴ്‌സിനു രക്ഷയായി. പിന്നീട് അവസരം കിട്ടിയപ്പോഴെല്ലാം ദല്‍ഹി ബൗളര്‍മാരെ അതിര്‍ത്തി കടത്തിയ  കോഹ്‌ലി മോയ്‌സസ് ഹെന്റിക്വസുമൊത്ത് മൂന്നാം വിക്കറ്റില്‍ 57 റണ്‍സ് ടീമിന്റെ കണക്കിലെത്തിച്ചു.  22 പന്തില്‍ മൂന്നു ബൗണ്ടറികളടക്കം 26 റണ്‍സെടുത്ത ഹെന്റിക്വസിനെ  ഷാബാസ് നദീം റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി.

പിന്നെവന്ന എബി ഡിവില്ലിയേഴ്‌സ് എല്ലാം തച്ചു തകര്‍ക്കാനുള്ള മൂഡിലായിരുന്നു. മോണി മോര്‍ക്കലിനെ ഗ്യാലറിയിലെത്തിച്ച എബിഡി അപായ മണി മുഴക്കി.  ആ ഓവറില്‍തന്നെ കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് രണ്ടുതവണ പന്ത് അതിര്‍ത്തിയിലേക്ക് മൂളിപ്പറന്നു. തൊട്ടുപിന്നാലെ ഉമേഷ് യാദവ് എബിഡിയുടെ ദയാരഹിതമായ പ്രഹരത്തിനിരയായി. മൂന്നു സിക്‌സറുകളും ഒരു ഫോറുമടക്കം ഉമേഷിന്റെ ഓവറില്‍ 24 റണ്‍സുകള്‍ പിറന്നു. 19-ാം ഓവറില്‍ ഡിവില്ലിയേഴ്‌സ് കൗളിനെ രണ്ടു പ്രാവശ്യം  ബൗണ്ടറിയിലെത്തിച്ചു.

അവസാന ഓവറില്‍ ഹിറ്ററുടെ റോള്‍ കോഹ്‌ലി ഏറ്റെടുത്തു. ഇത്തവണ ഉമേഷ് വഴങ്ങിയത് 23 റണ്‍സ്. ഉമേഷിന്റെ പന്തുകള്‍ രണ്ടുതവണ കാണികള്‍ക്കിടയില്‍ ലാന്‍ഡ് ചെയ്തു; രണ്ടുതവണ പരസ്യപ്പലകകളില്‍ തൊട്ടു നിന്നു. അവസാന നാല് ഓവറുകളില്‍ 77 റണ്‍സുകള്‍ വാരിയ എബിഡിയും കോഹ്‌ലിയും ചലഞ്ചേഴ്‌സിനെ പ്രതീക്ഷിക്കാത്ത സ്‌കോറിലെത്തിച്ചു.

സ്‌കോര്‍ ബോര്‍ഡ്

ചലഞ്ചേഴ്‌സ്: പൂജാര ബി കൗള്‍ 17. ഗെയ്ല്‍ ബി പഠാന്‍ 4, കോഹ്‌ലി റണ്ണൗട്ട് 99, ഹെന്റിക്വസ് സി ആന്‍ഡ് ബി നദീം 26, ഡിവില്ലിയേഴ്‌സ് നോട്ടൗട്ട് 32. എക്‌സ്ട്രാസ്  5. ആകെ- 4ന് 183.

വിക്കറ്റ് വീഴ്‌ച്ച: 1-6, 2-32, 3-89, 4-183.

ബൗളിങ്: മോര്‍ക്കല്‍ 4-0-35-0, പഠാന്‍ 4-0-24-1, കൗള്‍ 4-0-36-1, ഉമേഷ് യാദവ് 4-0-65-0, നദീം 4-0-23-1

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.